Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Udf Candidates

Ernakulam

അ​ങ്ക​ച്ചൂ​ടി​ലേ​ക്ക്... യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളും ക​ള​ത്തി​ൽ

കൊ​ച്ചി: അ​നി​ശ്ചി​തത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ജി​ല്ല​യി​ലെ ഭൂ​രി​പ​ക്ഷം മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന 11 സീ​റ്റു​ക​ളി​ൽ ഏ​ഴി​ട​ത്താ​ണ് ഇ​ന്ന​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. ആ​റു പേ​രും സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രാ​ണ്. കേ​ര​ള കോ​ൺ​ഗ്ര​സ്, മു​സ്ലീം ലീ​ഗ്, കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് എ​ന്നീ ഘ​ട​ക​ക​ക്ഷി​ക​ൾ മ​ത്സ​രി​ക്കു​ന്ന ജി​ല്ല​യി​ലെ സീ​റ്റു​ക​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ൾ ക​ള​ത്തി​ലി​റ​ങ്ങി.

യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രി​ൽ കെ.​ബാ​ബു​വും എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​യും ഒ​ഴി​കെ​യു​ള്ള​വ​ർ സ്വ​ന്തം മ​ണ്ഡ​ല​ങ്ങ​ളി​ൽ വീ​ണ്ടും ജ​ന​വി​ധി തേ​ടും. പെ​രു​മ്പാ​വൂ​രി​ൽ എ​ൽ​ദോ​സി​നു സീ​റ്റി​ല്ലെ​ന്നാ​ണു സൂ​ച​ന. ഇ​വി​ടെ​യും തൃ​പ്പൂ​ണി​ത്തു​റ, കൊ​ച്ചി, വൈ​പ്പി​ൻ സീ​റ്റു​ക​ളി​ലും സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കാ​നു​ള്ള അ​ന്തി​മ​ഘ​ട്ട ച​ർ​ച്ച​ക​ളി​ലാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം.

അ​ങ്ക​മാ​ലി​യി​ൽ റോ​ജി എം. ​ജോ​ൺ ഹാ​ട്രി​ക് ജ​യം തേ​ടി ക​ള​ത്തി​ലി​റ​ങ്ങും. ആ​ലു​വ​യി​ൽ അ​ൻ​വ​ർ സാ​ദ​ത്തി​ന്‍റെ മ​ത്സ​രം നാ​ലാം ജ​യം തേ​ടി​യാ​ണ്. ഡ​ബി​ൾ ഹാ​ട്രി​ക് വി​ജ​യം തി​ക​യ്ക്കു​ക​യാ​ണ് പ​റ​വൂ​രി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ നി​യോ​ഗം.

എ​റ​ണാ​കു​ള​ത്ത് ടി.​ജെ. വി​നോ​ദി​നു മൂ​ന്നാ​മൂ​ഴം. തൃ​ക്കാ​ക്ക​ര നി​ല​നി​ർ​ത്താ​നു​ള്ള ദൗ​ത്യം ഉ​മ തോ​മ​സി​നു ത​ന്നെ. മൂ​വാ​റ്റു​പു​ഴ​യി​ൽ ഡോ. ​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ര​ണ്ടാം ജ​യം തേ​ടി​യി​റ​ങ്ങും. കു​ന്ന​ത്തു​നാ​ട് തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത് ഇ​വി​ടു​ത്തെ എം​എ​ൽ​എ വി.​പി. സ​ജീ​ന്ദ്ര​നാ​ണ്.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ‌ ഒ​രു ഘ​ട്ട​ത്തി​ലും ത​ർ​ക്ക​ങ്ങ​ളി​ല്ലാ​തി​രു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. സീ​റ്റു​റ​പ്പി​ച്ചി​രു​ന്ന ഇ​വ​രു​ടെ പോ​സ്റ്റ​റു​ക​ളും ചു​വ​രെ​ഴു​ത്തു​ക​ളും മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​തി​ന​കം നി​റ​ഞ്ഞി​ട്ടു​ണ്ട്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ റോ​ഡ് ഷോ​യും ഇ​ന്ന​ലെ ന​ട​ന്നു. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ട​തു​സ്ഥാ​നാ​ർ​ഥി​ക​ൾ നേ​ര​ത്തെ പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

കേ​ര​ള കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന കോ​ത​മം​ഗ​ലം സീ​റ്റി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കും​പു​റം ത​ന്നെ​യാ​ണ് ഇ​ക്കു​റി​യും സ്ഥാ​നാ​ർ​ഥി. പി​റ​വ​ത്ത് കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബി​ന്‍റെ അ​നൂ​പ് ജേ​ക്ക​ബ് പ്ര​ചാ​ര​ണം തു​ട​ങ്ങി. ക​ള​മ​ശേ​രി​യി​ൽ മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ മ​ക​ൻ മു​സ്ലീം ലീ​ഗി​ലെ അ​ഡ്വ.​ബി.​എ. അ​ബ്ദു​ൾ ഗ​ഫൂ​ർ ര​ണ്ടാം വ​ട്ടം ജ​ന​വി​ധി തേ​ടും.

പെ​രു​മ്പാ​വൂ​രി​ൽ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​യു​ടെ പ​ക​ര​ക്കാ​ര​നാ​യി സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്താ​നു​ള്ള ചൂ​ടേ​റി​യ ച​ർ​ച്ച​ക​ളി​ലാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം. ‌എ​ങ്കി​ലും മ​ത്സ​ര​പ്ര​തീ​ക്ഷ കൈ​വി​ട്ടി​ട്ടി​ല്ലെ​ന്ന് എ​ൽ​ദോ​സ് പ​റ​ഞ്ഞു. മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​നോ​ജ് മൂ​ത്തേ​ട​ന്‍റെ​യും ഉ​ല്ലാ​സ് തോ​മ​സി​ന്‍റെ​യും പേ​രു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് കൊ​ച്ചി​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും എ​ന്നാ​ണ​റി​യു​ന്ന​ത്. തൃ​പ്പൂ​ണി​ത്തു​റ, വൈ​പ്പി​ൻ മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​യാ​രെ​ന്ന​തു സം​ബ​ന്ധി​ച്ച് അ​ഭി​പ്രാ​യ ഐ​ക്യ​മു​ണ്ടാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് ആ​യി​ട്ടി​ല്ല. അ​തി​നാ​ൽ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും അ​തൃ​പ്ത​രാ​ണ്.

Latest News

Corehub Up